Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസീനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. എന്റെ കുടുംബത്തിന് ലഭിച്ച രണ്ട് അനുഗ്രഹങ്ങളാണ് ഞാന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. എന്റെ മകള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഈ ലോക് ഡൗണ്‍ കാലത്ത് പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ എന്റെ ജോലിയും നഷ്ടമായി. ഈ അവസരത്തില്‍ 2020 സെപ്റ്റംബര്‍ മാസം എട്ടുനോമ്പാചരണതിന്റെ ഭാഗമായി ഈ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയും നൊവേനയും ആരാധനയിലും ഞാനും കുടുംബാംഗങ്ങളും youtube ചാനലിലൂടെ പങ്കെടുത്തുകൊണ്ടിരുന്നു. ആ തിരുനാളിനോടനുബന്ധിച്ച് നൊവേന മധ്യേ ബഹുമാനപ്പെട്ട വികാരിയച്ചന്‍ നമ്മുടെ ഭവനത്തിന് വളരെ അത്യാവശ്യമുള്ള പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.  ഈ അവസരത്തില്‍ എന്റെ മകള്‍ക്ക് ഒരു കുഞ്ഞുണ്ടാകാനും എന്റെ നഷ്ടപ്പെട്ട ജോലി തിരിച്ചു ലഭിക്കാനും പരിശുദ്ധ മാതാവിനോടും വിശുദ്ധ അന്തോണീസിനോടും ഞങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നഷ്ടപ്പെട്ട ജോലി തിരികെ ലഭിച്ചു. കൂടാതെ ആ മാസം തന്നെ എന്റെ മകള്‍ ഗര്‍ഭിണിയാവുകയും 2021 മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ചൊവ്വാഴ്ച ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹങ്ങള്‍ ഈശോയില്‍ നിന്ന് വാങ്ങിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി അര്‍പ്പിച്ചു കൊണ്ട് ഒരു വിശ്വാസി.