Thanks Giving

കൃതജ്ഞത


വി. അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍. എന്റെ ഭാര്യ ഡിക്‌സി മെയ് 13ന് കോവിഡ് ബാധിച്ച് നിമോണിയ ആവുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശ്വാസതടസ്സം കൂടിയതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ജീവിതത്തിലേക്ക് തിരികെ വരില്ലയെന്നും ബന്ധുക്കളേയെല്ലാം അറിയിച്ചു കൊള്ളാനെന്നും ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. അപ്പോള്‍ തന്നെ ഈ പള്ളിയിലെ വികാരിയച്ചനെ വിളിക്കുകയും ഈ വിവരങ്ങള്‍ അച്ചനോട് പറയുകയും ചെയ്തു. അച്ചന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറയുകയും കുര്‍ബാനയില്‍ എന്റെ ഭാര്യയുടെ പേര് പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്റെ ഭാര്യയുടെ അസുഖം ഭേദമായാല്‍ കൃതജ്ഞത എഴുതിടാമെന്നും ഒന്‍പത് ദിവസത്തെ കുര്‍ബാനയും നൊവേനയും ആരാധനയും കൂടിക്കൊള്ളാമെന്നും ഭാര്യയുടെ പേരില്‍ പ്രസുദേന്തിയായിക്കൊള്ളാമെന്നും ഞാന്‍ നേര്‍ന്നതിന്റെ ഫലമായി എന്റെ ഭാര്യ വെന്റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറുകയും ജൂണ്‍ ഒന്നാം തീയതി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജാവുകയും ചെയ്തു. അത്ഭുതകരമായ രോഗശാന്തിയിലൂടെ എന്റെ ഭാര്യയെ ജീവിതത്തിലേക്ക് തിരികെ തന്ന വിശുദ്ധ അന്തോണീസിനും പരി. അമ്മയ്ക്കും  ഒരായിരം നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു. 
എന്ന് ഷാജന്‍ കുര്യന്‍ 
ചുക്ക