Thanks Giving

കൃതജ്ഞത

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍.
എന്റെ പേര് ദിവ്യ ആന്‍ഡോ. ഞാന്‍ 2019 ഡിസംബര്‍ മുതല്‍ കാനഡയിലേക്ക് സ്റ്റുഡന്റ് വിസയ്ക്ക് പോകുന്നതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2020ല്‍ എനിക്ക് അവിടെ ഒരു കോളേജില്‍ അഡ്മിഷന്‍ ലഭിക്കുകയും ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുകയുമുണ്ടായി. ഒരു സെമസ്റ്റര്‍ ക്ലാസ് മുഴുവനായും അറ്റന്‍ഡ് ചെയ്തു. സെക്കന്‍ഡ് സെമസ്റ്റര്‍ ആരംഭിച്ച സമയത്ത് എനിക്ക് വിസ  റെഫ്യൂസായി.  2021 ജനുവരി മുതല്‍ പുണ്യാളന്റെ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഒരു ചൊവ്വാഴ്ച തന്നെ എന്റെ വിസ റെഫ്യൂസായി. മാനസികമായി ഒത്തിരി തകര്‍ന്നുപോയ സമയമായിരുന്നു അത്. കാരണം വിസയുടെ ഫസ്റ്റ് സ്റ്റേജ് അപ്രൂവല്‍ കിട്ടി. ലാസ്റ്റ് മോമന്റെിലാണ് ഇങ്ങനെ ഒരു റെഫ്യൂസല്‍ വന്നത്. ഇന്ത്യ - കാനഡ ടൈം ഡിഫറന്‍സ് എല്ലാം ഉള്ളതുകൊണ്ട് രാത്രികളില്‍ ആയിരുന്നു ക്ലാസുകള്‍ എല്ലാം തന്നെ നടന്നിരുന്നത്. കൂടാതെ എന്റെ ക്ലാസിലെ കോഴ്‌സിന് ഒരു ഇന്ത്യന്‍ സ്റ്റുഡന്റ് പോലും ഉണ്ടായിരുന്നില്ല. ഇതെല്ലാം തന്നെ ഓണ്‍ലൈന്‍ ക്ലാസ് എനിക്ക് ഒത്തിരി പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, വളരെ നന്നായി ഫസ്റ്റ് സെമസ്റ്റര്‍ കംപ്ലീറ്റ് ചെയ്തു. പക്ഷേ, റഫ്യൂസല്‍ വന്നപ്പോള്‍ ഇനി എന്തു ചെയ്യും എന്ന ചോദ്യം തന്നെ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നിരുന്നാലും, വിശ്വാസം കൈവിടാതെ വീണ്ടും ശ്രമിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ, മുന്‍പ് പഠിച്ച കോളേജില്‍ നിന്നും റീഫണ്ട് വാങ്ങി കോഴ്‌സ് ഡിസ്‌കണ്‍ണ്ടിന്യൂ ചെയ്യുകയും മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുക്കുകയും ചെയ്തു. റഫ്യൂസല്‍ വന്നതിന്റെ റീസണ്‍ നോട്ടില്‍ ഞാന്‍ സെലക്ട് ചെയ്യേണ്ടിയിരുന്നത് ഏതെങ്കിലുമൊരു മാസ്റ്റര്‍ പ്രോഗ്രാം ആയിരിക്കേണ്ടതായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ടീച്ചിംഗ് ഫീല്‍ഡില്‍ ഇങ്ങനെയുള്ള കോഴ്‌സ് കണ്ടുപിടിക്കാനും എളുപ്പമായിരുന്നില്ല.  അതിനിടയില്‍ ഞങ്ങള്‍ ഞങ്ങളുടെ ഏജന്‍സി മാറ്റി വേറെ ഒരു കണ്‍സള്‍ട്ടന്റ് വഴി വിസയ്ക്ക് ട്രൈ ചെയ്യാമെന്ന് കരുതി. ഒരു ദിവസം നൊവേനയില്‍ പങ്കെടുക്കുവാന്‍ വന്നപ്പോള്‍ ഇക്കാര്യമെല്ലാം ഇവിടെയുള്ള ഒരു വൈദികനോട് പങ്കുവെക്കുകയുണ്ടായി. ബഹുമാനപ്പെട്ട വൈദികന്‍ ഞങ്ങളോട് ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുവാന്‍ തന്നെ നിര്‍ദ്ദേശിച്ചു. കൂട്ടത്തില്‍ പുതിയ കണ്‍സള്‍ട്ടന്റ് വഴി പുതിയ വിസയുടെ കാര്യങ്ങള്‍ നോക്കുവാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോഴ്‌സ് സര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് ഒരു സ്‌പെഷലൈസ്ഡ് ഡിപ്ലോമ കോഴ്‌സ് മാത്രമേ കിട്ടിയുള്ളൂ. മുന്‍പ് റിജക്ഷന്‍ ഉള്ളതിനാലും ഈ കോഴ്‌സ് വീണ്ടും ഡിപ്ലോമ തന്നെ ആയതും എന്നില്‍ വീണ്ടും ആകുലതയും ഭയവും നിറച്ചു. എങ്കിലും ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മുന്‍പോട്ടു പോകുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ സമയങ്ങളിലെല്ലാം എല്ലാ ചൊവ്വാഴ്ചകളിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയിലും വിശുദ്ധ ബലിയിലും ഞങ്ങള്‍ കുടുംബസമേതം പങ്കുകൊള്ളുമായിരുന്നു. അങ്ങനെ മെയ് 15ന് ഞാന്‍ എന്റെ വിസ റീ ഫയല്‍ ചെയ്തു. ജൂണ്‍ എട്ട് പുണ്യാളന്‍ പെരുന്നാളിന് മുന്‍പ് ഒരു നല്ല റിസള്‍ട്ട് തരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ, പ്രതീക്ഷിച്ച അതിനു വിപരീതമായി മെയ് 28ന് വീണ്ടും എന്റെ വിസ ഫ്യൂസ് ആയി. പക്ഷേ, പ്രാര്‍ത്ഥനയില്‍ ഉറച്ചുവിശ്വസിച്ചതുകൊണ്ട് തന്നെ ഈ റഫ്യൂസല്‍ എനിക്ക് വലിയ ഷോക്ക് ആയിരുന്നില്ല. ഇതൊരു വിശ്വാസ പരീക്ഷണമാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു. വീണ്ടും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. വീണ്ടും ജൂണ്‍ ഒന്‍പതിന് ഞങ്ങളുടെ വിസ റെഫ്യൂസ് ചെയ്തു. മുന്‍പ് വന്നിരുന്ന രണ്ടു റിജക്ഷനിലും റഫ്യൂസല്‍ തന്ന ഡേറ്റ് നോക്കുമ്പോള്‍ അതെല്ലാം ഓരോ ചൊവ്വാഴ്ചയായിരുന്നു. മുന്‍പ് റിജക്ഷന്‍ തന്ന അതേ കാരണങ്ങളെല്ലാമിരിക്കെ രണ്ട് റിജക്ഷനു ശേഷം വീണ്ടും ഒരു ചൊവ്വാഴ്ച ജൂലൈ 21 എനിക്ക് വിസ അപ്രൂവ് ആയി ലെറ്റര്‍ വന്നു. എല്ലാ ചൊവ്വാഴ്ച ദിവ്യബലികളിലും നൊവേനയിലും വൈദികര്‍ അള്‍ത്താരയില്‍ പ്രാര്‍ത്ഥിക്കുന്നത് പോലെ ഈ അള്‍ത്താരയിലെ അഭിഷിക്തര്‍ക്ക് വായ്ക്കാന്‍ തക്കവിധം ഒരു സാക്ഷിയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഇത്രയും റിസ്‌കിയായ എന്റെ പ്രൊഫൈല്‍ പരിശുദ്ധ അമ്മയും വി. അന്തോണീസും ഇടപെട്ട് അപ്രൂവല്‍ ആക്കിയത് ശക്തമായ ദൈവീക ഇടപെടലാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങള്‍ ആഗ്രഹിച്ചതെല്ലാം വൈകിയാണ് എനിക്ക് ലഭിച്ചതെങ്കിലും, അതെല്ലാം ഏറ്റവും മനോഹരമാക്കി തന്ന ദൈവത്തിന് നന്ദി. മുന്‍പ് ഞാന്‍ സെലക്ട് ചെയ്ത കോഴ്‌സുകളെക്കാളും കോളേജുകളെ ക്കാളും ഒക്കെ ഒത്തിരി മികച്ച നല്ല സൗകര്യങ്ങളും നല്ല സുഹൃത്തുക്കളും ദൈവം ഇത്തവണ എനിക്ക് നല്‍കി. എല്ലാ ദൈവീക ഇടപെടലുകള്‍ക്കും അതിന് കാരണമായ വിശുദ്ധ അന്തോണീസിന്റേയും പരിശുദ്ധ അമ്മയുടേയും  ശക്തമായ മാദ്ധ്യസ്ഥത്തിനും ഒരായിരം നന്ദി.
എന്ന് എളിയ വിശ്വാസി
ദിവ്യ ആന്‍ഡോ 
മുഴിക്കുളം