ഉണ്ണിശോയുടെ പാദുവായിലെ വിശുദ്ധ അന്തോണിസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് ജര്‍മ്മനിയില്‍ നിന്നാണ്. 2018 ജര്‍മന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയ ഞാന്‍ ഒരു ഏജന്‍സി മുഖേന യൂറോപ്പിലെ ഗ്രീസിലേക്ക് സ്റ്റുഡന്റ് വിസയില്‍ പോവുകയും അവിടെ നിന്ന് ജര്‍മനിയിലേക്ക് പോകുവാന്‍ വിസക്ക് അപ്ലൈ ചെയ്യുകയും ചെയ്തു, പക്ഷേ എനിക്കും എന്റെ കൂടെ അപ്ലൈ ചെയ്ത് എല്ലാവര്ക്കും വിസ ലഭിച്ചില്ല. എങ്കിലും ജര്‍മ്മന്‍ ഭാഷ പഠിക്കുവാനും അതില്‍ വിജയിക്കുവാനും ഒരു നഴ്സിന് ജര്‍മ്മനിയില്‍ പോകുന്നതിനുള്ള എല്ലാ പേപ്പറുകളും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. ഇതിനിടയില്‍ എന്റെ പാസ്പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ വച്ച് മോഷ്ടിക്കപ്പെട്ടുകയും അതുമൂലം കുറേ ഏറെ കഷ്ടപ്പെടുകയും ചെയ്തു . എങ്കിലും അവിടെയെല്ലാം ദൈവത്തിന് ശക്തമായ കരസ്പര്‍ശം അനുഭവിക്കാന്‍ സാധിച്ചു. ആ സമയത്താണ് കൊറോണയുടെ പ്രശ്നം യൂറോപ്പില്‍ തുടങ്ങിയതിനാല്‍ എനിക്ക് എന്റെ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു. പിന്നീട് നാട്ടില്‍ നിന്നും ജര്‍മനിയിലേക്ക് പോകുവാന്‍ കൊറോണ മൂലം ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു കൂടാതെ എന്റെ കുറെ സര്‍ട്ടിഫിക്കറ്റ് ഏജന്‍സിയുടെ കയ്യിലും ആയിരുന്നു. പല വഴിയിലൂടെ അതെല്ലാം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നുംതന്നെ ശരിയായില്ല മാത്രവുമല്ല അവര്‍ കുറേയേറെ നഷ്ടപരിഹാരം നമ്മളില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രയാസ നേരത്താണ് ഞാന്‍ കൊരട്ടിയിലെ വിശുദ്ധ അന്തോനീസിനെ നൊവേന കൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയത് കൂടാതെ ഫെബ്രുവരി മാസത്തെ അഴുകാത്ത നാവിന്റെ ഒമ്പത് ദിവസത്തെ തിരുനാള്‍ നൊവേനയില്‍ മുടങ്ങാതെ സംബന്ധിക്കുകയും കൂടാതെ നവനാള്‍ പ്രസുദേന്തിയായി നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നേടിയെടുക്കുവാനും കൂടാതെ രജിസ്റ്റര്‍ നഴ്സായി ജര്‍മ്മനിയില്‍ നല്ലൊരു ഹോസ്പിറ്റലില്‍ ജോലി ലഭിക്കുകയും ചെയ്തു.ബാംഗ്ലൂരിലെ ജര്‍മ്മനി എംബസിയില്‍ വിസ അപ്പോയിമെന്റ് ലഭിക്കുവാനും ഒത്തിരി താമസം ഉണ്ടായിരുന്നു . കൂടുതല്‍ ആളുകളും ഏജന്‍സി മുഖേനയാണ് അപ്പോയിമെന്റ് എടുത്തിരുന്നത്, എങ്കിലും ഇത് ഒന്നും കൂടാതെ തന്നെ എനിക്ക് വളരെ പെട്ടെന്ന് എംബസിയില്‍ അപ്പോഴുംമെന്റ് കിട്ടുകയും, ഇന്റര്‍വ്യൂ പാസ്സായി 21 ദിവസം കൊണ്ട് വിസ ലഭിക്കുകയും ചെയ്തു.ഇത് വിശുദ്ധ അന്തോണിസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം മൂലം ലഭിച്ചതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോള്‍ മൂന്നു മാസമായി ഞാനും ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ട് ജോലി ചെയ്യുന്നു. ഇനിയും ഈ വിശുദ്ധ ദേവാലയത്തില്‍ വന്ന അപേക്ഷിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ എല്ലാം അനുഗ്രഹങ്ങള്‍ ആയി മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
എന്ന് എളിയ ദാസി