Thanks Giving

കൃതജ്ഞത

യേശുവേ നന്ദി ! യേശുവേ സ്‌തോത്രം ! എനിക്ക് ഉപരിപഠനത്തിന് പോകുന്നതിനു വേണ്ടി സ്റ്റുഡന്റ് വിസ കിട്ടാന്‍ ഞാന്‍ വിശുദ്ധ അന്തോണീസിനോടും പരി. അമ്മയോടും മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി മെയ് മൂന്നാം തീയതി കാനഡയില്‍ നിന്നും വിസ വന്നു. പിന്നീട് വിസ സ്റ്റാമ്പ് ചെയ്യാന്‍ ഞാന്‍ പാസ്‌പോര്‍ട്ട് ഡല്‍ഹിക്ക് അയച്ചു, അന്ന് തന്നെ കാനഡയ്ക്കു പോകാന്‍. ഓഗസ്റ്റ് പതിനൊന്നാം തീയതി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു ലക്ഷം രൂപ അടച്ചു. പക്ഷേ പാസ്‌പോര്‍ട്ട് അയച്ചതില്‍ പിന്നീട് ഒരു വിവരവും ഇല്ല. പതിനൊന്നാം തീയതി പോയില്ലെങ്കില്‍ ഞാന്‍ അടച്ച് ഒരു ലക്ഷം രൂപ പോകും. അങ്ങനെ ഞാന്‍ ഓഗസ്റ്റ് ഒമ്പതാം തീയതി ഇവിടെ വന്ന് അച്ചന്റെ അടുത്ത് പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ഞാന്‍ പരി. അമ്മയോടും വി. അന്തോനീസിനോടും മാധ്യസ്ഥം അപേക്ഷിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി ഓഗസ്റ്റ് പതിനൊന്നാം തീയതി അവരുടെ കയ്യില്‍ പാസ്‌പോര്‍ട്ട് കിട്ടി സ്റ്റാന്‍ഡിങ് പ്രോസസ് നടക്കുകയാണെന്ന് ഇ-മെയില്‍ വന്നു. പിന്നെ മൂന്നു ദിവസത്തിനകം പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടി. ഓഗസ്റ്റ് പതിനെട്ടാം തീയതി ഞാന്‍ കാനഡയിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തു. ഞാന്‍ അടച്ച 100000 രൂപ എനിക്ക് നഷ്ടപ്പെട്ടു പോകാതെ റീഫണ്ട് ചെയ്തു തന്നു. എനിക്ക് ഇത്ര അനുഗ്രഹം ഈശോയില്‍ നിന്ന് വാങ്ങി തന്നതിന് പരി. അമ്മയ്ക്കും വി. അന്തോണീസിനും കോടാനുകോടി നന്ദി നന്ദി.
എന്ന് ഒരു വിശ്വാസി.