Thanks Giving

കൃതജ്ഞത

1. പരിശുദ്ധ  മാതാവിനും   വിശുദ്ധ അന്തോണീസ് പുണ്യവാനും എന്റെയും  എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി. ഞാന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ പള്ളിയില്‍  വന്നു കുര്‍ബാനയിലും നോവേനയിലും പങ്കെടുത്തു പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയാണ്. എനിക്കും കുടുബ ത്തിനും ഒത്തിരി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും ഉണ്ട്. ഇപ്പൊള്‍ എന്റെ സഹോദരി യുടെ മകള്‍ക്ക് വേണ്ടി യാണ് (ട്രീസ മേരി ജോണ്‍)ഇത് എഴുതുന്നത്.അവള്‍ക്ക് എം. ടെക്. വരെയുള്ള പഠനത്തിന് വേണ്ട അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷമായി അ വള്‍ നുസ് ലാന്‍ഡില്‍ ആണ്. അവിടെ പഠനവും ചെറിയ ഒരു ജോലിയുമായി രുന്നൂ. പരി. അമ്മയുടെയും വി. അന്തോണീസിന്റെയും അനുഗ്രഹത്താല്‍ അവള്‍ക്ക് (ministry of health ,newsland )ജോലികിട്ടി .ഇത്രയും വലിയ അനുഗ്രഹം ചൊരിഞ്ഞ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും എന്റെയും കുടുംബ ത്തിന്റെയും ഒരായിരം നന്ദി. 
 എന്ന്, 
ഒരു വിശ്വാസി.


2. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസെ, പരിശുദ്ധ അമ്മേ ,
എന്റെ അപ്പച്ചനു കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ പനിയും ക്ഷീണവും ആയിരുന്നു. വിട്ടുമാറാത്ത ചുമയും ഉണ്ടായിരുന്നു . കൊറോണ എന്ന് വിചാരിച്ചു ടെസ്റ്റ് ചെയ്തു. എന്നാല്‍ റിസള്‍ട്ട് നോ ആയിരുന്നു . ഞങ്ങള്‍ വല്ലാതെ വിഷമിക്കുകയും ചെയ്തു. വിശുദ്ധനോട് പ്രാര്ഥിച്ചതിന്റെ ഫലം ആയി അസുഖം  എന്താണെന്നു മനസ്സില്‍ ആവുകയും ഒരാഴ്ച ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു .. പൊട്ടാസിയം കുറഞ്ഞതു ആയിരുന്നു അസുഖം. ഡിസ്ചാജ് ചെയ്തു വീട്ടില്‍ വന്നിട്ടും പനി  മാറാതെ നിന്നു. അങ്ങേക്ക് കൃതജ്ഞത എഴുതിയിടാമെന്നു പ്രാര്ഥിച്ചതിനെ ഫലം ആയി അസുഖം മാറി ആരോഗ്യം വീണ്ടെടുത്തു .
വിശുദ്ധനും അമ്മയ്ക്കും ഒരായിരം നന്ദി അര്‍പ്പിക്കുന്നു. അങ്ങ് വഴി ലഭിക്കുന്ന നിരവധി നന്മകള്‍ക്ക് എന്നും കൃതജ്ഞത അര്‍പ്പിക്കുന്നു