പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോനീസിനും കൃതജ്ഞതയുടെ ഒരു കോടി വാടാമലരുവുകള് അര്‍പ്പിക്കുന്നു.
പരിശുദ്ധ അമ്മയും വിശുദ്ധ അന്തോനിസും, എന്റെ സുഹൃത്ത് ഷെറിന്, ഈശോയോട് യാചിച്ചു നല്കിയ ഒരു വലിയ അനുഗ്രഹത്തിന് നന്ദി അറിയിക്കുവാനാണ് ഞാന്‍ ഇതെഴുതുന്നത്.
എന്റെ സുഹൃത്ത് ഷെറിന് ഇംഗ്ളണ്ടില്‍ ഒരു നേഴ്സ് ജോലി ചെയ്യുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. NMC പ്രോസസ്സിംഗ് സ്റ്റാര്‍ട്ട'് ചെയ്തിട്ട'് ഒരുപാടു പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. അവള്‍ക്കു ശേഷം അപ്ലൈ ചെയര്ത്തവര് ഒരുപാട് പേര്‍ക്ക് ഡിസിഷന്‍ കിട്ടിയെങ്കിലും അവളുടെ അപ്ലിക്കേഷന്‍ സ്റ്റാര്‍ട്ടിങ് സ്റ്റേജില്‍ നിന്നും ഒരു അണുവിട പോലും അനങ്ങിയിരുന്നില്ല. തുടര്‍ച്ചയായി ഒരുപാട് തവണ മെയില്‍ അയച്ചിട്ടും ഫോ ചെയ്തിട്ടും യാതൊരു ഫലവും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന അവള്‍ക്ക് ഇതും കൂടെ താങ്ങാവുതിലും അപ്പുറമായിരുന്നു. ഈ അവസരത്തില്‍ ഞാന്‍ വിശുദ്ധ അന്തോനീസിനോടും പരിശുദ്ധ അമ്മയോടും മാധ്യസ്ഥം യാചിച്ച് പ്രാര്ത്ഥിച്ചിട്ട'്, ഭയപ്പെടേണ്ട 9 ആഴ്ചകള്‍ക്കുള്ളില്‍ നീ UK ല്‍ എത്തിയിരിക്കും എന്ന ഒരു ഒരു ധൈര്യം കൊടുക്കുകയും ചെയ്തു.
പിന്നീട് ഞാന്‍ എല്ലാ ആഴച്ചകളിലും മുടങ്ങാതെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്നു വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുകയും, പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും പൂമാലയും കിരീടവും അണിയിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അത്ഭുതങ്ങളുടെ ദിനങ്ങളായിരുന്നു. തടസ്സങ്ങളെല്ലാം മാറി രെജിസ്ട്രേഷന് പൂര്‍ത്തിയായി. പിന്നീടും പോകാനായുള്ള കാര്യങ്ങളില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അദ്ഭുതകരമായ രീതിയില്‍ എല്ലാം നേരെയാകുമായിരുന്നു. നിര്‍ണായകമായിരുന്ന പല കാര്യങ്ങളും സംഭവിച്ചിരുത് ചൊവ്വാഴ്ച്ചകളില്‍ ആയിരുന്നു.
ഞാന്‍ അവളോട് പറഞ്ഞിരുതുപോലെ ഒന്‍പത് ആഴ്ചകള്‍ക്കുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കുകയും, അത്ഭുതം പോലെ പത്താമത്തെ ചൊവ്വാഴ്ച ലോക്ക് ഡൗണിനു തൊട്ടുമുന്‍പ് ഇംഗ്ലണ്ടില്‍ എത്തിച്ചേരുകയും ചെയ്തു. പരിശുദ്ധ അമ്മയും വി അന്തോണീസും ഈശോയോട് യാചിച്ച് നേടിത്ത അനുഗ്രഹം മാത്രമാണ് ഇത് യാഥാര്‍ഥ്യമാക്കിയതെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.
ഈ വരുന്ന ഓഗസ്റ്റ് ഇരുപത്തിയൊന്നാം തിയതി അവള് നിര്‍ണായകമായ OSCE എക്സാം എഴുതുകയാണ്. പരിശുദ്ധ അമ്മയും വിശുദ്ധ അന്തോനിസും അവളോട് കൂടെയുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു.
പറഞ്ഞാല്‍ തീരാത്ത നന്ദിയോടും പ്രാര്‍ത്ഥനയോടും,
അനൂപ് വര്‍ഗീസ്