Thanks Giving

കൃതജ്ഞത

അന്തോണിസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശോയ്ക്ക് ആയിരം നന്ദി! 
എന്റെ പേര് ബേബി ദേവസി. എന്റെ ഇളയ മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. ഈ കൊറോണ കാലത്തിനു മുന്‍പ് വര്‍ഷങ്ങളായി ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന കുടുംബമാണ് എന്റേത്.  കഴിഞ്ഞവര്‍ഷം 2020 മെയ് മാസത്തില്‍ ഒരു ദിവസം രാത്രി പത്തുമണിക്ക് എന്റെ ഇളയ മകള്‍ക്ക് ഒരു നെഞ്ചുവേദന അനുഭവപ്പെട്ടു. പിറ്റേദിവസം രാവിലെ ആയിട്ടും വേദനയ്ക്ക് കുറവ് ഇല്ലാത്തതിനാല്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചെന്ന് പള്‍മനോളജി ഡോക്ടറെ കാണിച്ചു. കുട്ടിയുടെ ശ്വാസകോശത്തില്‍ ചെറിയൊരു പ്രശ്‌നമുണ്ട്, ശ്വാസകോശത്തില്‍ ഹോള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അഡ്മിറ്റ് ആവണം എന്നു പറഞ്ഞു. അവിടെനിന്ന് ഞങ്ങള്‍ ആലുവയിലുള്ള ഒരു ആശുപത്രിയിലേക്ക് അവളെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ അവരും ഇതേ കാരണം തന്നെ പറഞ്ഞു. ശ്വാസകോശത്തില്‍ ഉള്ള എയര്‍ വലിച്ചു കളയണം എന്നും ഇല്ലെങ്കില്‍ ശ്വാസതടസ്സം ഉണ്ടാകും എന്നും പറഞ്ഞു. രണ്ടു ദിവസം അവിടെ അഡ്മിറ്റ് ആയി വേദന കുറഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് അനുവദിച്ചു. ഇനി ഇതുപോലെ വന്നാല്‍ സര്‍ജറി വരെ വേണ്ടി വന്നേക്കാം എന്ന് പറഞ്ഞു. ഇതിന് മുന്‍പ് ഇങ്ങനെ ഒരു അസുഖത്തെ പറ്റി കേട്ടിട്ടില്ലാത്തതിനാല്‍ അത്ര ഗൗരവമായി എടുത്തില്ല. 2020 സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രി വീണ്ടും വേദന വന്നു. ഞങ്ങള്‍ വീണ്ടും ആശുപത്രിയില്‍ എത്തി കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ശ്വാസം ചുരുങ്ങി എന്നും എത്രയും പെട്ടെന്ന് എയര്‍ വലിച്ചു കളയണം എന്നും പറഞ്ഞ് അവര്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. വയറിന്റെ ഇടത് ഭാഗത്ത് ശ്വാസകോശത്തിലേക്ക് ഒരു ട്യൂബ് ഇട്ടു. രണ്ടു ദിവസം അങ്ങനെ കിടന്നു. മൂന്നാം ദിവസം എക്‌സ്-റേ എടുത്തിട്ട് ഡോക്ടര്‍ പറഞ്ഞു എയര്‍ 80% മാത്രമേ പോകുന്നുള്ളൂ സര്‍ജറി വേണ്ടി വരുമെന്ന്. ഞാന്‍ അവിടെ ഇരുന്ന് ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. എന്നാലും ദൈവം കൈവെടിഞ്ഞില്ല. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തുനിന്ന് ഹോസ്പിറ്റലിലേക്ക് വിളിക്കുകയും കാര്‍ഡിയോളജി ഡോക്ടറെ പരിചയപ്പെടുകയും ഓപ്പറേഷനു വേണ്ട എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് നടത്തുകയും ചെയ്തു. അങ്ങനെ സെപ്റ്റംബര്‍ 9ന് രാവിലെ 9 മണിക്ക് അവളുടെ ഓപ്പറേഷന്‍ തുടങ്ങി. ഞങ്ങളെല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ജപമാല ചൊല്ലി മാതാവിനോട് മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിച്ചു. ഓപ്പറേഷന്‍ റൂമില്‍ അവളെ കാണാന്‍ ചെല്ലുമ്പോള്‍ ലെന്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ നീക്കം ചെയ്തു എന്ന് ഡോക്ടര്‍ പറഞ്ഞു. ഇനി അത് ബയോപ്‌സിക്ക് അയക്കണം എന്നും പറഞ്ഞു. പത്താം തീയതി മകളെ വാര്‍ഡിലേക്ക് മാറ്റി. അവിടെവച്ച് പ്രതീക്ഷ കൈവിടാതെ കൊന്തയില്‍ പിടിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. കൊറോണ തുടങ്ങിയതുമുതല്‍ എനിക്ക് പുണ്യവാന്റെ നൊവേനയിലും ദിവ്യബലിയിലും ആരാധനയിലും പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും മുടങ്ങും ഒന്നും വരുത്താതെ നവനാള്‍ ജപം ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. ഇന്നും അത് മുടക്കിയിട്ടില്ല. ആശുപത്രിയില്‍ വച്ച് ഓണ്‍ലൈനിലൂടെ വീണ്ടും ദിവ്യബലിയില്‍ പങ്കെടുത്തു. രോഗശാന്തി ശുശ്രൂഷയുടെ സമയത്ത് എന്റെ മകള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ 16 ദിവസം കഴിഞ്ഞു ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി ശരീരത്തിലെ റ്റിയൂബുകള്‍ എടുത്തു തുടങ്ങി. വീണ്ടും പരീക്ഷണം പനിയുടെ രൂപത്തില്‍ എത്തി. കുട്ടി ആകെ തളര്‍ന്നുപോയി. അന്നുരാവിലെ ദിവ്യബലി കഴിഞ്ഞപ്പോള്‍  മൊബൈലില്‍ പുണ്യവാന്റെയും മാതാവിന്റെയും രൂപം തൊട്ടുകൊണ്ട് ഉണ്ട് പൂമാല ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്ന പുണ്യവാന്റെയും മാതാവിന്റെയും രൂപം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഈ രോഗാവസ്ഥയില്‍ നിന്നും എന്റെ മകളെ രക്ഷിച്ചാല്‍ ബയോപ്‌സി റിസള്‍ട്ട് ഒരു കുഴപ്പവുമില്ലാതെ അവളെ രക്ഷിച്ചാല്‍ ഞാന്‍ പുണ്യവാളന്‍ സന്നിധിയില്‍ കൃതജ്ഞത എഴുതി അനുഗ്രഹങ്ങള്‍ക്ക് നന്ദി അറിയിക്കാമെന്നും നേര്‍ന്നു. അങ്ങനെ പത്തൊമ്പതാം ദിവസം അവളെ ഡിസ്ചാര്‍ജ് ചെയ്തു. ഈയൊരു വര്‍ഷക്കാലം പലതവണ ചെക്കപ്പിനു പോയി. ബയോപ്‌സി റിസള്‍ട്ട് ഒരു കുഴപ്പവുമില്ലാതെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഈ സങ്കടകടലിലും ദൈവം അവള്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് തന്നു അനുഗ്രഹിച്ചു. ഇത്രയും വലിയ അനുഗ്രഹം പുണ്യവാളനിലൂടെ ഞങ്ങള്‍ക്ക് തന്ന ദൈവത്തിന് ഒരായിരം നന്ദി അര്‍പ്പിക്കുന്നു. എന്റെ ഹസ്ബന്‍ഡ് നടുവേദന വന്ന സമയത്ത് ഞാന്‍ ഇവിടെ വന്ന് ഒത്തിരി കരഞ്ഞു പ്രാര്‍ത്ഥിച്ചിട്ടുണ്ട്. വേദനയ്ക്ക് ആശ്വാസം നല്‍കി ജോലി എടുക്കുവാനുള്ള അനുഗ്രഹം തന്നതിന് നന്ദി പറയുന്നു. മക്കള്‍ക്ക് പഠിക്കുവാനുള്ള ബുദ്ധി കൊടുക്കണം എന്ന് യാചിച്ചു പ്രാര്‍ത്ഥിക്കുന്നു. മൂത്തമകള്‍ക്ക് ഡിഗ്രി പരീക്ഷയില്‍ നല്ല വിജയശതമാനം തന്നതിനും നന്ദി പറയുന്നു. ദൈവം തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും കോടാനുകോടി നന്ദി പറയുന്നതോടൊപ്പം കൃതജ്ഞത എഴുതിയിടാന്‍ വൈകിയതില്‍ ക്ഷമ ആലോചിച്ചുകൊണ്ട് അങ്ങയുടെ എളിയ ദാസി.