Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി അര്‍പ്പിച്ചുകൊള്ളുന്നു.
ഞാനും എന്റെ ഭര്‍ത്താവും കഴിഞ്ഞ മൂന്നു വര്‍ഷമായി വിദേശത്തേക്ക് പോകുവാന്‍ ട്രൈ ചെയ്യുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ എല്ലാം തടസ്സപ്പെട്ടു. 2020 സെപ്റ്റംബര്‍ 26 -ാം തീയതി ഞാന്‍ ഐഇഎല്‍ടിഎസ് എക്‌സാം എഴുതി. എന്നാല്‍ എക്‌സാമിനോടുള്ള പേടിയും ടെന്‍ഷനും കാരണം എക്‌സാമിന് മുന്നേ ഉള്ള ദിവസങ്ങളില്‍ എനിക്ക് തലകറക്കവും തലവേദനയും  ആയിരുന്നു. അതുമൂലം എനിക്ക് ഒന്നും തന്നെ ആ ദിവസങ്ങളില്‍ പഠിക്കുവാന്‍ സാധിച്ചില്ല. ആ സമയത്താണ് കൊരട്ടി പള്ളിയിലെ യൂട്യൂബ് ചാനലിനെ കുറിച്ച് ഞാന്‍ അറിഞ്ഞത്. വളരെ പേടിയോടെ ഞാന്‍ ഐഇഎല്‍ടിഎസ് എഴുതിയത്. പിന്നെ ഐഇഎല്‍ടിഎസ് പാസാക്കി തരണം എന്ന് അന്തോണീസ് പുണ്യാളനോടും പരിശുദ്ധ അമ്മയോടും പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ മാസത്തെ ജപമാല ആചാരണത്തില്‍ ഞാന്‍ എന്റെ ഈ ആവശ്യം നിയോഗമായി സമര്‍പ്പിച്ചു. ഒക്ടോബര്‍ പത്തിന് റിസള്‍ട്ട് വരികയും ഞാന്‍ പാസാക്കുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ ന്യൂസിലാന്‍ഡിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന് അപേക്ഷിച്ചു. എന്നാല്‍ കോവിഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ആ രാജ്യത്തിലേക്കുള്ള അഡ്മിഷന്‍ എല്ലാം അവര്‍ നിര്‍ത്തിവച്ചു എന്ന് അറിയാന്‍ ഇടയായി. കുറച്ചുനാള്‍ കഴിഞ്ഞ് ഞങ്ങള്‍ വേറൊരു രാജ്യത്തേക്ക് ട്രൈ ചെയ്തു. അതിന്റെ പ്രോസസിംഗ് എല്ലാം സ്റ്റാര്‍ട്ട് ചെയ്തു. ഈ പ്രാവശ്യം എങ്കിലും ഞങ്ങള്‍ക്ക് വിദേശത്തേക്ക് പോകുവാന്‍ വേണ്ട അനുഗ്രഹത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. 2020 ഡിസംബറില്‍ നടത്തിയ നവനാളില്‍ ഒമ്പത് ദിവസം ഞങ്ങള്‍ മുടങ്ങാതെ ഈ നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് ഫെബ്രുവരിയില്‍ നടന്ന അഴുകാത്ത നാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാളിലും ഊട്ടുനേര്‍ച്ച തിരുനാളിനോടനുബന്ധിച്ച് ഉണ്ടായ 9 ആഴ്ചയിലെ നൊവേനയിലും കുര്‍ബാനയിലും എല്ലാ തടസ്സങ്ങളും മാറുവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ 2021 ജൂണ്‍ ജൂണ്‍ 14ന് എല്ലാം ശരിയായി. ഞങ്ങള്‍ വിസക്ക് അപ്ലൈ ചെയ്തു. എന്നാല്‍ ഒന്നര മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ വിസ വന്നില്ല. പിന്നീട് ഓഗസ്റ്റ് ആറിന് എംബസി ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞ് മെയില്‍ വന്നു. ഇന്റര്‍വ്യൂ ഉണ്ടെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ആകെ വിഷമിച്ചു. പിറ്റേദിവസംതന്നെ കൊരട്ടി പള്ളിയില്‍ പോയി പുണ്യാളനോടും മാതാവിനോടും കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇന്റര്‍വ്യൂ എളുപ്പമാക്കാനും വിസ പെട്ടെന്ന് ലഭിക്കുവാനും പ്രാര്‍ത്ഥിച്ചു. എല്ലാം ശരിയായാല്‍ പള്ളിയില്‍ വന്ന് സാക്ഷ്യപ്പെടുത്താം എന്നും നേരുകയും ചെയ്തു. ഓഗസ്റ്റ് 26ന് ഡല്‍ഹിയിലായിരുന്നു ഇന്റര്‍വ്യൂ. ഓഗസ്റ്റ് 25 ഞങ്ങള്‍ ഡല്‍ഹിയിലേക്ക് പോയി. എന്നാല്‍ യാത്രയ്ക്കിടയിലും അവിടെ ചെന്നതിനുശേഷവും ശാരീരികമായി വളരെ അസ്വസ്ഥതകള്‍ എനിക്ക് അനുഭവപ്പെട്ടു. അതിനെ തുടര്‍ന്ന് ഇന്റര്‍വ്യൂവിനുള്ള ഫൈനല്‍ പ്രിപ്പറേഷന്‍ എനിക്ക് സാധിച്ചില്ല. ദൈവത്തില്‍ മാത്രം ആശ്രയിച്ച് ഇരുപത്തിയാറാം തീയതി രാവിലെ യൂട്യൂബിലെ കുര്‍ബാന കണ്ടതിനു ശേഷം ഞങ്ങള്‍ ഇന്റര്‍വ്യൂന് പോയി. ഇന്റര്‍വ്യൂ എനിക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ കമ്പ്‌ലീറ്റ് ചെയ്യുകയാന്‍ സാധിച്ചു. പിറ്റേദിവസം വൈകുന്നേരം തന്നെ വിസ ശരിയാക്കുകയും ചെയ്തു. മൂന്ന് ആഴ്ചത്തോളം ആണ് സാധാരണ ഇന്റര്‍വ്യൂ റിസള്‍ട്ട് വരുവാന്‍ എടുക്കുന്ന സമയം. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് തന്നെ എനിക്ക് നല്ല ഒരു റിസള്‍ട്ട് ലഭിച്ചത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥ സഹായത്താല്‍ മാത്രമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഇനിയും മാതാവിന്റെയും പുണ്യാളന്റെയും അടുക്കല്‍ വന്നു പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിട്ടും എല്ലാത്തിനെയും മറികടന്ന് ഞങ്ങള്‍ക്ക് പോകുവാനുള്ള വഴി ഒരുക്കി തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദി അര്‍പ്പിക്കുന്നു. 
എന്ന് എളിയ ദാസി