Thanks Giving

കൃതജ്ഞത

 


ഈശോ മിശിഹാക്കും സ്തുതിയായിരിക്കട്ടെ
പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യാളന്റെയും മധ്യസ്ഥ പ്രാര്‍ത്ഥനയാല്‍, ദൈവത്തിന്റെ കരങ്ങളില്‍ നിന്നും  ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും  കോടാനുകോടി  റോസാപ്പൂക്കള്‍ നന്ദിയോടെ സമര്‍പ്പിക്കുന്നു. എന്റെ പേര് Mary Amal. ഞാന്‍ കുടുംബം ആയി ഷാര്‍ജയില്‍ താമസിക്കുന്നു. കൊരട്ടിയിലെ ചൊവ്വാഴ്ച കുറുബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്തു പ്രാര്‍ത്ഥിച്ചത് ഫലമായി എനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ ആണ് എഴുതുന്നത്. കൊറോണ തുടങ്ങിയ സമയത്ത് ജോലിയുമായും സാമ്പത്തികമായും ബന്ധപ്പെട്ട കുറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മോള്‍ക്ക് 11th class തുടങ്ങി ഫ്‌ലൈറ്റ് stop ആയ  കാരണം നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥ ആയി. അതുകൊണ്ട് ഇവിടെ നില്‌ക്കേണ്ടി വന്നു. ഈ സമയത്ത് ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അപ്പോള്‍ ദൈവം ഇടപ്പെട്ട് അതെല്ലാം പരിഹരിച്ചു തന്ന നിമിഷങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബിസിനസ് കുറഞ്ഞ് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു എങ്കിലും നഷ്ടപ്പെട്ടില്ല. 3 മാസം ശമ്പളം ഇല്ലാത്ത സമയത്ത് മക്കളുടെ ഫീസില്‍ ഇളവും മറ്റു പല കാര്യങ്ങളും ഇളവ് കിട്ടി ആ മാസങ്ങള്‍ മുന്നോട്ടു പോകാന്‍ സാധിച്ചു. 3 മാസത്തിന് ശേഷം പഴയ ശമ്പളത്തില്‍ നിന്ന് 25% കുറച്ചു കൊണ്ട് ശമ്പളം ലഭിക്കാന്‍ തുടങ്ങി. പിന്നെ ഒരു വര്‍ഷത്തിന് ശേഷം മുഴുവന്‍ ശമ്പളവും ലഭിച്ചു തുടങ്ങി. ഒന്നര വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ കടബാധ്യതകള്‍ കുറച്ചു കുറച്ചു ആയി കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചു. ആരും ആസമയത്ത് അവരുടെ പൈസ കിട്ടുന്നതിന് വേണ്ടി ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറിയില്ല. ഇപ്പോള്‍ എല്ലാ കാര്യങ്ങളും സമാധാനത്തോടെ ഭംഗിയായി പോകാന്‍ തുടങ്ങിയിരിക്കുന്നു. ദൈവത്തിന് മഹത്വം. ഞങ്ങളുടെ ഈ ഓരോ സങ്കടങ്ങളും ചൊവ്വാഴ്ച കളിലൂടെയും ബുധനാഴ്ച കളിലൂടെ ആണ് ദൈവം മാറ്റി തന്നിരുന്നത്. അതെല്ലാം പരിശുദ്ധ അമ്മയുടെയും അന്തോണീസ് പുണ്യാളന്റെയും ഔസേപ്പ്  പുണ്യളന്റെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മോള്‍ക്ക് 10th ല്‍ 87% അടുത്ത് മാര്‍ക്ക് ഉണ്ടായതിന് നന്ദി പറയുന്നു. ഞങ്ങള്‍ അറിയുന്ന family യില്‍ കുറെ വര്‍ഷത്തിനെ ശേഷം അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ഭാഗ്യം ലഭിച്ചതിന് നന്ദി പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് നല്ല ഷിപ്പ്‌മെന്റ് ലഭിച്ചതിന് നന്ദി പറയുന്നു. ഇത്രയും കാലം കൊറോണയില്‍ സംരക്ഷണം ലഭിച്ചതിന് നന്ദി പറയുന്നു. പള്ളി open ആയതിന് ശേഷം മുടങ്ങാതെ sunday mass പോകാന്‍ സാധിച്ചതിന് നന്ദി പറയുന്നു. ഞങ്ങളുടെ മാതാപിതാക്കരെയും സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും കൊറോണയില്‍ സംരക്ഷണം നല്കിയതിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ  ആവശ്യങ്ങള്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ മനസ്സിലാക്കി ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ക്ക് അനുഗ്രഹമാക്കി തന്ന പരിശുദ്ധ അമ്മയ്ക്കും അന്തോണീസ് പുണ്യാളനും ഔസേപ്പ് പുണ്യാളനും ഞങ്ങളുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു നന്ദി പറയുന്നു. എന്റെ ഉണ്ണീശോക്ക് പ്രത്യേകം നന്ദി. വിശുദ്ധ അന്തോണീസ് പുണ്യാള ഞങ്ങളുടെ അപേക്ഷകള്‍ സാധിക്കുന്നതിന് വേണ്ടി ഇനിയും ദൈവ സന്നിധിയില്‍ പരിശുദ്ധ അമ്മയോടും ഉണ്ണീശോടും ഔസേപ്പ് പുണ്യാളനോടൂം സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരോടും  ചേര്‍ന്ന് നിന്നു കൊണ്ട് ഞങ്ങള്‍ക്ക്  വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍ 
യേശുവേ സ്തുതി... യേശുവേ നന്ദി... യേശുവേ ആരാധന ....ഹല്ലേലൂയ്യ... ഹല്ലേലൂയ്യ... ഹല്ലേലൂയ്യ 
എളിയ ദാസി