Thanks Giving

കൃതജ്ഞത

 

ഉണ്ണിശോയുടെ പാദുവയിലെ വിശുദ്ധ അന്തോണിസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും എന്റെയ്യും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി. എന്റെ പേര് ന്യൂമ. ഞാൻ തൊടുപുഴയിലാണ് താമസിക്കുന്നത്. കൊരട്ടിയിലെ ചൊവ്വാഴ്ച കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്തു പ്രാർത്ഥിച്ചത് ഫലമായി എന്റെ കുടുംബത്തിന് ലഭിച്ച അനുഗ്രഹത്തിന് നന്ദി അറിയിക്കാൻ ആണ് എഴുതുന്നത്. എന്റെ അമ്മക്ക് കുറച്ചുനാളായി കടുത്ത വയറുവേദനയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ 5 ദിവസം മരുന്നു കഴിക്കുവാനും കുറവില്ലെങ്കിൽ സ്കാൻ ചെയ്യുവാനും നിർദ്ദേശിച്ചു. മുഴ ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മരുന്ന് കഴിച്ചിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അതിനാൽ സ്കാനിംഗ്ന് മുൻപ് അമ്മയുടെ രോഗത്തെ സമർപ്പിച്ചുകൊണ്ട് ചൊവ്വാഴ്ചയിലേ കുർബാനയിലും നൊവേനയിലും ആരാധനയിലും ഞാൻ പങ്കുചേരുകയും സ്കാൻ ചെയുമ്പോൾ കുഴപ്പമൊന്നും ഉണ്ടാവരുതേയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. സ്കാനിംഗിൽ കുഴപ്പമൊന്നുമില്ലെങ്കിൽ സാക്ഷ്യം പറഞ്ഞുകൊള്ളാമെന്നും നേർന്നു. വിശുദ്ധ അന്തോണിസ്‌ പുണ്യവാള ന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയിൽ സ്കാനിങ്ങിൽ അമ്മക്ക് യാതൊരു കുഴപ്പവും ഇല്ലെന്നു ഡോക്ടർ പറഞ്ഞു. യേശു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു.

                 എന്ന് എളിയ ദാസി.