പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്നും നന്ദിയുടെ വാടാമലരുകള്‍ എന്റെ പേര് ഷാജു. എനിക്ക് ഭാഗം വെച്ച് കിട്ടിയ സ്ഥലം 7 സെന്റ് ഉണ്ടായിരുന്നു. അത് വില്ക്കാന് നോക്കിയിട്ട് രണ്ടുവര്‍ഷമായി. 2020 ഒക്ടോബര്‍ 30ന് സ്ഥലത്തിന് 5000 രൂപ അഡ്വാന്‍സ് നല്കി കരാറെഴുതി. അതിനുശേഷം ആധാരം വായിച്ചുനോക്കിയപ്പോള്‍ അതിനു പട്ടയം ഉണ്ടെന്നും പട്ടയത്തിന് കടലാസ് കാണുന്നില്ല എന്നും അറിഞ്ഞു. പല രീതികളിലും ഞാന്‍ അതിനു വേണ്ടി പലരെയും സമീപിച്ചു. ഒരു ഉപകാരവും ഉണ്ടാവില്ല. വര്‍ഷങ്ങളായി അന്തോണീസ് പുണ്യാളന് പള്ളിയില്‍ വന്ന് കുര്‍ബാന കാണുകയും നൊവേനയും ആരാധനയിലും പങ്കെടുക്കുകയും എന്റെ ഏതൊരു ആവശ്യം പറഞ്ഞാല്‍ സാധിച്ചുതരും എന്ന ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. മൂന്നുമാസം ഈ പട്ടയത്തിന് പുറകെ നടന്നു.
അഴുകാത്ത നാവിന്റെ തിരുനാളിന് അന്ന് ഞങ്ങള്‍ കുടുംബസമേതം പള്ളിയില്‍ വന്ന് കുര്‍ബാന കണ്ടു ഞങ്ങള്‍ കാറില്‍ കയറിയപ്പോള്‍ കളക്ടറേറ്റില്‍ നിന്നും ഫോണ്‍ വന്നു. പട്ടയം കിട്ടി എന്ന്. കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലത്തിന്റെ രജിസ്ട്രേഷന് കഴിഞ്ഞു. അതുപോലെതന്നെ എന്റെ മകന് കാലുവേദന ആയിരുന്നു. മുട്ടു കുത്തുവാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ആ അസുഖവും മാറി. അതുപോലെ തന്നെ എനിക്ക് ജോലിയില്ലാതെ നാട്ടില്‍ വന്നിട്ട് 14 മാസത്തോളമായി. എനിക്ക് ജോലി റെഡിയായി എന്ന് പറഞ്ഞ് കമ്പനിയില്‍നിന്ന് എന്നെ തിരിച്ചു വിളിക്കുകയും ചെയ്തു ഇത്രയും വലിയ അത്ഭുതം തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും നന്ദി. ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് അങ്ങയുടെ ഒരു വിശ്വാസി.