Thanks Giving

കൃതജ്ഞതകള്‍

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി.

എന്റെ പേര് ലീന എന്നാണ്. മുംബൈയില്‍ താമസിക്കുന്ന ഞങ്ങള്‍ വളരെ യാദൃശ്ചികമായാണ് യൂട്യൂബില്‍ കൊരട്ടിയില്‍ ഉള്ള വിശുദ്ധ അന്തോണിസിന്റെ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുവാന്‍ ഇടവന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ എനിക്ക് വളരെയധികം ബ്‌ളീഡിങ് ഉണ്ടാവുകയും അതോടൊപ്പം അസഹ്യമായ സ്റ്റൊമക് പെയിന്‍ വരുകയും ചെയ്തു. കൂടാതെ എന്റെ ബ്‌ളഡ് ഹീമോഗ്ലോബിന്‍ ലെവല്‍ 7 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. ബ്‌ളഡ് കൗണ്ട് കൂട്ടണമെങ്കില്‍ എല്ലാ ആഴ്ചയും 4500 രൂപ വരുന്ന ഇന്‍ജക്ഷന്‍ എടുക്കേണ്ടതുണ്ട് എന്ന്് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.  അതോടൊപ്പം യൂട്രസിന്റെ് ഡി എന്‍ സി യും എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. ബ്‌ളഡ് കൗണ്ട് കൂടിയാല്‍ മാത്രമേ ഡിഎന്‍സി നടത്തുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ ഇന്ജക്ഷന് പകരം ബ്‌ളഡ് ് കൗണ്ട് കൂടുവാന്‍ മരുന്ന് എടുത്തോളാം എന്ന് ഡോക്ടറോട് പറഞ്ഞു.  പരിശുദ്ധ അമ്മയിലൂടെയും വിശുദ്ധ അന്തോണീസിലൂടെയും കര്‍ത്താവില്‍ പൂര്‍ണമായി ആശ്രയിച്ച് ഞാന്‍ മുട്ടിപ്പായി എന്റെ ഈ ബുദ്ധിമുട്ടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ് എന്റെയും മാധ്യസ്ഥം യാചിച്ച് ഞാന്‍ ഓലൈന്‍ കുര്‍ബാനയിലൂടെ സക്രാരിയിലും വിശുദ്ധ അന്തോണിസ് തിരുശേഷിപ്പിലും കൈകള്‍ വച്ച് തൊട്ട'് പ്രാര്‍ത്ഥിച്ച് നിയോഗങ്ങള്‍ വെച്ചു. വിശ്വാസത്തോടു കൂടിയുള്ള ഈ പ്രാര്‍ത്ഥനയുടെ ഫലമായി അത്ഭുതമെന്ന് പറയട്ടെ ഈ ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും സുഖപ്പെട്ടു. എന്റെ ബ്‌ളീഡിങ് നില്‍ക്കുകയും എന്റെ ശാരീരിക അസ്വസ്ഥതകള്‍ എന്നെ വിട്ടു പോവുകയും ചെയ്തു. എന്റെ ബ്‌ളഡ്് കൗണ്ട് കൂടുകയും അതോടൊപ്പം ഡി എന്‍ സി എടുക്കണം എന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഡിഎന്‍സി എടുക്കാതെ തന്നെ എനിക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു. ഈ വലിയ അനുഗ്രഹത്തിന് പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടുള്ള ഒരായിരം നന്ദി അര്‍പ്പിക്കുന്നു.

 

കൃതജ്ഞത 2


പരിശുദ്ധ അമ്മയുടെയും പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ്‌യും മദ്ധ്യസ്ഥതയാല്‍ സര്‍വ്വശക്തനായ ദൈവം കനിഞ്ഞ് നല്‍കിയ വലിയ അനുഗ്രഹത്തിന് ആയിരമായിരം നന്ദി. 

എന്റെ പേര് റിച്ചാര്‍ഡ് പാലിശ്ശേരി എന്നാണ.് ഞാന്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ.് എന്റെ പരീക്ഷയുടെ സെമസ്റ്റര്‍ ഫലം അറിയുവാന്‍ വളരെയധികം മനോവിഷമതോടും ആകാംക്ഷയോടും കൂടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം covid19 മഹാമാരി കാരണം ഒരു പരീക്ഷ നടക്കാതിരുന്നത് കൊണ്ട് എന്റെ GCSE പരീക്ഷാ ഫലം എന്താകുമെന്ന ചിന്തയാല്‍ ഞാന്‍ വളരെ ദുഃഖിതനായിരുന്നു. അങ്ങനെയിരിക്കെ ദൈവാനുഗ്രഹത്താല്‍ എനിക്ക് ഓഗസ്റ്റ് ആറാം തീയതി മുതല്‍ ഒമ്പത് ദിവസങ്ങളില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ നൊവേനയില്‍ പങ്കെടുത്തു പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടുള്ള മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്‍ സാധിച്ചു. ഇപ്രകാരം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈ ഓഗസ്റ്റ് ഇരുപതാം തീയതി GCSE പരീക്ഷാഫലം അറിയുകയും ഞാന്‍ ഏറ്റവും ഉയര്‍ ഗ്രേഡില്‍ തന്നെ വിജയിക്കുകയും ചെയ്തു. ഈ വലിയ അനുഗ്രഹം ദൈവത്തില്‍നി്ന്ന് ലഭിക്കുവാന്‍ ഈശോയോട് മാധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിച്ച പരിശുദ്ധ കന്യകാമറിയത്തിനും പാദുവായിലെ വിശുദ്ധ അന്തോനീസിനും അകമഴിഞ്ഞ നന്ദിയും വണക്കവും അര്‍പ്പിക്കുന്നു.

                        എന്ന് എളിയ വിശ്വാസി