പാദുവായിലെ വിശുദ്ധ അന്തോണീസേ പരിശുദ്ധ അമ്മേ ഒരായിരം നന്ദിയുടെ വാടാമലരുകള്‍. എന്റെ മകന് ലഭിച്ച അനുഗ്രഹത്തിന് നന്ദി അര്‍പ്പിക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്. എന്റെ മകന്‍ മാര്‍ച്ച് 19 -ാം തീയതി ദുബായിലേക്ക് വിസിറ്റിംഗ് വിസയില്‍ ജോലി നോക്കുന്നതിനായി പോയി. മകന് നല്ലൊരു ജോലി ലഭിക്കാന്‍ നിയോഗം വെച്ച് ഞങ്ങള്‍ 13 ചൊവ്വാഴ്ച നൊവേനയില്‍ പ്രാര്‍ത്ഥിക്കാന്‍ നേര്‍ന്നു. അഞ്ചാഴ്ച ഞങ്ങള്‍ക്ക് ദേവാലയത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ സാധിച്ചു. അതിനുശേഷം ലോക് ഡൗണ്‍ ആയി. ബാക്കി എല്ലാ ദിവസവും ഞങ്ങള്‍ ഓണ്‍ലൈന്‍ കുര്‍ബാനയിലും ആരാധനയിലും നൊവേനയും പങ്കെടുത്ത് കുടുംബസമേതം പ്രാര്‍ത്ഥിച്ചു. പന്ത്രണ്ടാമത്തെ ആഴ്ചയില്‍ എന്റെ മകനെ ഇന്റര്‍വ്യൂ വിളിച്ചു. പതിമൂന്നാമത്തെ ആഴ്ചയില്‍ എല്ലാ പേപ്പര്‍ വര്‍ക്കുകളും ആരംഭിച്ചു. കമ്പനി വിസയില്‍ നല്ല സ്ഥാപനത്തില്‍ ഭക്ഷണവും താമസ സൗകര്യത്തോടു കൂടെയുള്ള ജോലിയാണ് ലഭിച്ചത്. ചൊവ്വാഴ്ചയാണ് ജോലിയുടെ എല്ലാ കാര്യങ്ങള്‍ക്കും കമ്പനിയില്‍നിന്ന് മകനെ വിളിക്കാറുള്ളത്. ഓഗസ്റ്റ് മൂന്നാം തീയതി കമ്പനിയില്‍ ജോയിന്‍ ചെയ്തു. ഓഗസ്റ്റ് ഏഴാം തീയതി ജോലി ആരംഭിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തിന് ഈ കൊറോണ കാലഘട്ടത്തില്‍ ലഭിച്ച അനുഗ്രഹത്തിന് ഒരിക്കല്‍ കൂടി ഹൃദ്യമായ നന്ദി അര്‍പ്പിക്കുന്നു. എന്ന് അങ്ങയുടെ വിശ്വസ്ത കുടുംബം.