Thanks Giving

കൃതജ്ഞത

 

വിശുദ്ധ അന്തോണിസ് പുണ്ണ്യവാളനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ഒരായിരം വാടാമലരുകൾ സമർപ്പിക്കുന്നു എന്റെ പേര് ശ്രീരാജ്.   എനിക്ക് കിട്ടിയ വലിയ അനുഗ്രഹത്തിന് നന്ദി പറയുവാൻ ആണ്  ഈ കൃതജ്ഞത ഞാൻ എഴുതുന്നുത്. ഞാനൊരു ബികോം വിദ്യാർഥിയാണ്. ബികോം പൂർത്തീകരിച്ച ഞാൻ ഇറങ്ങിയിട്ട് രണ്ടുവർഷമായി. പക്ഷേ, എനിക്ക് 2nd sem ൽ ഞാനൊരു എക്സാമിന് പാസായിട്ടുണ്ടായില്ല.  എക്സാം പലപ്രാവശ്യം എഴുതിയെങ്കിലും എനിക്ക് വിജയിക്കുവാൻ ആയിട്ടുള്ള മാർക്ക് ലഭിച്ചിട്ടുണ്ട് ആയിരുന്നില്ല.  അവസാനമായി നാലാംതവണ എക്സാം എഴുതിയപ്പോൾ  വളരെ നിരാശയോടെയാണ് ഞാൻ എക്സാം ഹാളിൽ നിന്നും പുറത്തേക്ക് വന്നത്. കാരണം ഞാൻ വിജയിക്കുവാനുള്ള അത്രയും പോലും ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. അന്നുമുതൽ വിശുദ്ധ അന്തോണീസ് പുണ്യവാളനും  പരിശുദ്ധ അമ്മയ്ക്കും എന്റെ ഉത്തര കടലാസിനെയും അത് നോക്കുന്ന ടീച്ചേഴ്സ് നിയും സമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു. സാധിക്കുന്ന പലദിവസങ്ങളിലും വിശുദ്ധ അന്തോണിസ്‌ പുണ്യവാളൻ റെ തീർത്ഥാടന കേന്ദ്രത്തിൽ വന്നു മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു. ഞാൻ എഴുതിയിരിക്കുന്ന എക്സാം വിജയിപ്പിച്ചു തരികയാണെങ്കിൽ ഉറപ്പായും  കൃതജ്ഞത എഴുതിടാം എന്നും പരിശുദ്ധ അമ്മയ്ക്ക് ഉടുപ്പു നേർച്ച നൽകി കൊള്ളാമെന്നും നേർന്നിരുന്നു. അത്ഭുതമെന്നു പറയട്ടെ എക്സാം റിസൾട്ട് വരികയും ഞാൻ പാസാക്കുകയും ചെയ്തു. ഞാൻ പാസായത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യാളൻന്റെയും ഇടപെടൽ മൂലമാണെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു.  തുടർന്ന് പഠിക്കാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിച്ച വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി അർപ്പിക്കുന്നു.

എന്ന്  ശ്രീരാജ്