പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശോക്കും വിശുദ്ധ അന്തോനീസ് പുണ്യാളനും ഒരായിരം നന്ദി...
എന്റെ പേര് മരിയ അനൂപ്. നാട്ടിൽ വരുമ്പോഴേല്ലാം ഞാനും എന്റെ ഭർത്താവും മകളും ഈ ദൈവാലയത്തിൽ വരികയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ മധ്യസ്ഥതയാൾ നിരവധി അനുഗ്രഹങ്ങൾ നിറഞ്ഞിട്ടുള്ള ഒരു കുടുംബമാണ് എന്റേത്. എന്റെ ഹസ്ബന്റ് വിദേശത്താണ് ജോലി ചെയുന്നത്. കഴിഞ്ഞ എട്ടു മാസമായി ഒറ്റക്കാണ് അവിടെ നിന്നിരുന്നത്. അവിടെ വച്ചു അദ്ദേഹത്തിന്റെ പുറത്തും കാലിലുമെല്ലാം പുകച്ചിലായി ഡോക്ടറെ കണ്ടപ്പോൾ എത്രയും വേഗം നാട്ടിലേക്ക് പൊയ്ക്കോളാനും പ്രശ്നം ആണെന്നും പറഞ്ഞു. കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെയധികം വിഷമിച്ചു. 2021 ഓഗസ്റ്റ് മാസത്തിൽ നാട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ പോവുകയും എല്ലാ ചെക്കപ്പ് ഉം നടത്തുകയും ചെയ്തപ്പോൾ ശരീരത്തിലെ ഞരമ്പുകളിലെ കോട്ടിങ് വിട്ടുപോകുന്നതാണെന്നും ഒരുപാട് നാൾ മെഡിസിൻ കഴിക്കണമെന്നും ഇനി ഭാരപ്പെട്ട ജോലികളൊന്നും ചെയ്യരുതെന്നും, ഇനി വിദേശത്തേക്ക് മടങ്ങി പോകേണ്ട എന്നും പറഞ്ഞു . ഇത്രയും ചെറുപ്രായത്തിൽ തന്നെ ഇങ്ങനെ വന്നു ഇനി എന്ത് ചെയ്യുമെന്നറിയാതെ ഞങ്ങളെല്ലാവരും വളരെ വിഷമിച്ചു. വിദേശത്തു നിന്നും വന്നു ഒരാഴ്ചക്കുള്ളിൽ 3 ഹോസ്പിറ്റലിൽ പോവുകയും ഒരിടത്തു അഡ്മിറ്റ് ആവുകയും ചെയ്തിരുന്നു. എപ്പോൾ നാട്ടിൽ വന്നാലും കോരട്ടിയിലെ ഈ ദൈവാലയത്തിൽ വന്നു പ്രാർത്ഥിക്കുമായിരുന്ന ഞങ്ങൾക്ക് ഈ തവണ അങ്ങോട്ട് പോവാൻ സാധിച്ചില്ല എങ്കിലും ഞങ്ങൾ ആയിരിക്കുന്നിടത്തു നിന്നു കൊണ്ട് തന്നെ പരിശുദ്ധ അമ്മയോടും അന്തോനീസ് പുണ്യാളനോടുംഉണ്ണീശോയോടും മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നതിനു ശേഷം 4ദിവസത്തോളം ശരീരമാകെ പുകച്ചില് കൊണ്ട് അദ്ദേഹത്തിന് ഉറങ്ങാനെ കഴിഞ്ഞിരുന്നില്ല. കൂടുകയല്ലാതെ അസുഖം കുറയുന്ന ലക്ഷണം ഉണ്ടായിരുന്നില്ല. അപ്പോഴെല്ലാം ഞങ്ങൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അതിനു ശേഷം ഞങ്ങൾ രാജഗിരി ഹോസ്പിറ്റലിൽ പോവുകയും അവിടെ ഒരു ന്യൂറോളജിസ്റ്റിനെ കൺസൾട്ട് ചെയുകയും ചെയ്തു. അവിടെ 2 ദിവസം അഡ്മിറ്റ് ആയി ഒരു പാട് ടെസ്റ്റ് കൾ നടത്തുകയും, 4ഡോക്ടർ മാർ മാറി മാറി ചെക്ക് ചെയുകയും ചെയ്തു. അവിടെ വച്ചു തന്നെ madicines ഉം തന്നിരുന്നു അവടെ നിന്ന് ഡിസ്ചാർജ് ആയപ്പോഴേക്കും പുകച്ചിലിന് ചെറിയ ആശ്വാസം വന്നിരുന്നു. ഒരാഴ്ച്ചക്കു ശേഷം റിസൾട്ട് വാങ്ങാൻ വരണമെന്നും അപ്പോൾ ഇനി എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടതെന്നും പറയാമെന്നും, കുറച്ചു medicines തന്നുവിടുകയും ചെയ്തു. വേറെ കുഴപ്പങ്ങളൊന്നും ഇല്ലാതെ സാധാരണ ഗതിയിൽ ആവണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് വീട്ടിലേക്ക് പൊന്നു. പിന്നീട് അസുഖത്തിന് കുറവുണ്ടായിരുന്നു. ഒരാഴ്ചക്കു ശേഷം, റിസൾട്ട് വാങ്ങാൻ വീണ്ടും രാജാഗിരിയിലേക്ക് പോയി. പോകുന്നവഴി ഈ ദൈവാലയത്തിൽ ഇറങ്ങി മെഴുകുതിരി കത്തിച്ചു കുഴപ്പം ഒന്നും ഉണ്ടാവരുതേ എന്നും റിസൾട്ട് എല്ലാം നോർമൽ ആയി അസുഖം മാറിയാൽ സാക്ഷ്യം എഴുതിയിടമെന്നും പ്രാർത്ഥിച്ചിരുന്നു. ഡോക്ടറെ കണ്ടപ്പോൾ അത്ഭുതം എന്നു പറയട്ടെ ടെസ്റ്റ് കൾ എല്ലാം തന്നെ നോർമൽ ആണ് വാതത്തിന്റെ ചെറിയ പ്രശ്നം മാത്രമേയുള്ളുവെന്നും വേറെ മരുന്നുകളൊന്നും തന്നെ കഴിക്കേണ്ടതില്ലെന്നും പറഞ്ഞു. അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ അസുഖത്തിന് ഒരുപാടു കുറവുണ്ടാവുകയും ചെയ്തു. വളരെ പ്രശ്നമാണെന്ന് പറഞ്ഞ അസുഖം ഇത്രയും പെട്ടെന്ന് തന്നെ കുറഞ്ഞത് വിശുദ്ധ അന്തോനീസ് പുണ്യാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയാലാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഇനി വീണ്ടും തിരിച്ചു മസ്കറ്റിലേക്ക് പോവാൻ കഴിയുമായിരുന്നില്ല കാരണം ഇനി തിരിച്ചു പോകുന്നില്ലെന്ന് പറഞ്ഞു വിസ ക്യാൻസൽ ചെയ്താണ് വന്നത്. വേറെ വിസക്ക് പോകാൻ ഒരു പാട് പ്രോബ്ലെംസ് ഉണ്ടായിരുന്നു തന്നെയുമല്ല ഞങ്ങൾക്ക് മൂന്നു പേർക്കും ഒരുമിച്ച് പോകാൻ ഒരു സാധ്യതയുമില്ലായിരുന്നു.നവംബർ മാസം last ആയപ്പോൾ മസ്കറ്റിൽ വർക്ക് ചെയ്തിരുന്ന കമ്പനി യുടെ ഓണർ വിളിച്ചിട്ട് തിരിച്ചു പോരാനുള്ള എല്ലാ കാര്യങ്ങളും ready ആക്കിയിട്ടുണ്ട് എത്രയും വേഗം മൂന്നു പേരും ഒരുമിച്ച് വരണം എന്നും പറഞ്ഞു അങ്ങനെ ഞങ്ങൾ ഡിസംബർ മൂന്നിന് മസ്കറ്റിലേക്ക് തിരിച്ചു പോയി. പോകുന്നതിനു മുൻപ് ദൈവാലയത്തിൽ വന്നു നന്ദിയർപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിക്കുകയും വിശുദ്ധ അന്തോനീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും പൂമാല ചാർത്തുകയും ചെയ്തു. ഇനിയും എന്റെ കുടുംബത്തെയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവരെയും, മറ്റെല്ലാവരെയും അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു
മരിയ അനൂപ്
ചാലക്കുടി