Thanks Giving

കൃതജ്ഞത

 

വിളിച്ചാൽ വിളി കേൾക്കുന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും  ആയിരം നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.  എന്റെ വിദേശത്തായിരുന്ന മകൾ നഴ്സിങ്ങിന് പഠിക്കുകയായിരുന്നു. പരീക്ഷയിൽ അവൾ രണ്ടു മാർക്കിനു തോറ്റുപോയി. വരുന്ന പരീക്ഷയിൽ ജയിച്ചാൽ കിരീടവും പൂമാലയും ചാർത്താമെന്നും കൃതജ്ഞത എഴുതിടാമെന്നും നേരുന്നു. അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും അനുഗ്രഹത്തിന്റെ ഫലമായി എൻ്റെ മകൾ പരീക്ഷയിലും,ഐ ഇ എൽ ടി എസ്  എക്സാമിലും പാസ്സായി അവൾക്ക് ജോലിയും ശരിയായി. ഈ അനുഗ്രഹം നൽകിയ വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ആയിരമായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. അതുപോലെതന്നെ എൻ്റെ ആങ്ങളാ എന്നോട് പിണങ്ങി നിൽക്കുകയായിരുന്നു. ആങ്ങളയും നാത്തൂനും എന്നോട് സ്നേഹത്തിലാവുകയും ചെയ്തു. ഇതെല്ലാം ചെയ്തു തന്ന അമ്മയ്ക്കും പുണ്യവാളനും എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഇനിയും എൻ്റെ മക്കൾക്ക് അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും അനുഗ്രഹങ്ങൾ ധാരാളമായി ചൊരിയണമേ എന്ന പ്രാർഥനയോടെ ഒരു വിശ്വാസി