പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ! ഈശോയിൽ നിന്നും ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ കോടാനുകോടി നന്ദി അർപ്പിക്കുന്നു. മാസങ്ങൾ പ്രായമുള്ള ഞങ്ങളുടെ മകന്റെ കുഞ്ഞിനെ തൊട്ടിലിൽ ഉറക്കാൻ കിടത്തിയപ്പോൾ അബദ്ധത്തിൽ കുഞ്ഞ് തൊട്ടിലിൽ നിന്നും താഴെ വീണു. കുഞ്ഞ് നല്ല കരച്ചിലായിരുന്നു. കുഞ്ഞ് നിർത്താതെ കുറെനേരം കരയുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് ഭയമായി. ഇപ്പോൾ ഞങ്ങളുടെ പ്രാർത്ഥനാ മുറിയിലെ രൂപക്കൂട്ടിൽ വിശുദ്ധ അന്തോണീസിന്റെ വെഞ്ചിരിച്ച വെളിച്ചെണ്ണ ഇരിപ്പുണ്ടായിരുന്നു. തൽക്ഷണം വെളിച്ചെണ്ണയെടുത്ത് ശിരസ്സു മുതൽ കാൽപാദം വരെ പുരട്ടി പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ കുഞ്ഞ് കരച്ചിൽ നിർത്തി ഉറങ്ങുകയാണ് ചെയ്തത്. പിന്നീട് യാതൊരു കുഴപ്പവും ഉണ്ടായില്ല. ഈ അനുഗ്രഹം നൽകിയ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. ഞങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്ന് ഒരു വിശ്വാസി