പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസിനും ആയിരം സ്തുതികൾ അർപ്പിക്കുന്നു. എൻ്റെ കൊച്ചു മകൾക്ക് പ്ലസ്ടുവിന് മാക്സ് സബ്ജക്ട് വളരെ പ്രയാസമായിരുന്നു. എല്ലാ ദിവസത്തെയും ചൊവ്വാഴ്ച ദിവസത്തെയും കുർബാനയും നൊവേനയും ആരാധനയും ഓൺലൈനിൽ കൂടി പ്രാർത്ഥിച്ചു. അതിന്റെ ഫലമായി 2021ലെ പ്ലസ് ടു എക്സാമിന് മാക്സിന് 100% വിജയവും എല്ലാ സബ്ജെക്ടിനും ഫുൾ എ പ്ലസ് ലഭിച്ചു. ഈ ഉന്നത വിജയം നൽകി അനുഗ്രഹിച്ച പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി അർപ്പിക്കുന്നു. കൂടാതെ ബിഎസ്സി നേഴ്സിങിന് ഉദ്ദേശിച്ച ഹോസ്പിറ്റലിൽ തന്നെ അലോട്ട്മെന്റെിൽ അഡ്മിഷൻ ലഭിച്ചു. ഞങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുവാൻ കൊരട്ടി പള്ളിയിൽ വരുവാനും നേർച്ചകൾ അർപ്പിക്കുകയും മാധ്യസ്ഥം സഹായിച്ച അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും നന്ദി അർപ്പിക്കുന്നു. എന്ന് ഒരു വിശ്വാസി സാലികുട്ടി