Thanks Giving

കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന വിശുദ്ധ അന്തോണിസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം വഴി എന്റെ ജീവിതത്തിൽ ലഭിച്ച ദൈവാനുഗ്രഹമാണ് ഞാൻ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ഞാൻ കഴിഞ്ഞ ഒന്നര വർഷമായി നാട്ടിൽ ഒരു പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് ഇൻറർവ്യൂ കൾ അറ്റൻഡ് ചെയ്തുവെങ്കിലും വിജയിക്കുവാൻ സാധിച്ചിരുന്നില്ല. ഇത് എന്നെ മാനസികമായി വളരെ തകർക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോൾ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുനാളിനെ കുറിച്ച് അറിയുവാൻ ഇടയായി. ഞാൻ തിരുനാളിനെ ആദ്യ ദിവസം തൊട്ട് തന്നെ എന്റെ ഈ നിയോഗം സമർപ്പിച്ച് വിശ്വാസത്തോടെ പ്രാർത്ഥിച്ചിരുന്നു. അങ്ങിനെ തിരുനാളിനെ മുന്നോടിയായുള്ള ആറാം ദിവസം  നാട്ടിലെ ഒരു കമ്പനിയിൽ നിന്ന് ഇൻറർവ്യൂന് വിളിക്കുകയും ഒന്നാം ഘട്ടം വിജയകരമായി പാസാക്കുകയും ചെയ്തു. അത്ഭുതകരമാം വിധം വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ തന്നെ എൻ്റെ രണ്ടാംഘട്ട ഇൻറർവ്യൂ പാസാക്കുകയും ചെയ്തു. അതേ ദിവസം രാത്രി തന്നെ കമ്പനി എന്നെ സെലക്ട് ചെയ്തു എന്ന് അറിയിക്കുകയും മൂന്നു ദിവസത്തിൽ തന്നെ അപ്പോയന്റ്മന്റ് ലെറ്റർ ലഭിക്കുകയും ചെയ്തു. ഒരുപാട് ശ്രമിച്ചിട്ടും നാട്ടിൽ പുതിയ ജോലി കിട്ടാതെ നിരാശയിൽ കഴിഞ്ഞ എനിക്ക് തിരുനാൾ ദിവസം തന്നെ ഇത്രയും വലിയ ഒരു അനുഗ്രഹം ഈശോയിൽ നിന്നും വാങ്ങി തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും നന്ദി 
 ടെറി ഐസക്ക്