Thanks Giving

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.

ഒന്നര വർഷം മുൻപ് ഞങ്ങളുടെ നാല് ലക്ഷം വിലവരുന്ന ഒരു വസ്തു ഞങ്ങളിൽനിന്ന് നഷ്ടപ്പെടുകയുണ്ടായി. അത് നഷ്ടപ്പെട്ട അന്നു മുതൽ ഞാനും എൻ്റെ കുടുംബവും കണ്ണീരോടെ എന്നും പ്രാർത്ഥിക്കുമായിരുന്നു. ഇതിനിടെ വീട്ടിലെ സ്വസ്ഥതയും മനസമാധാനവും എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഞങ്ങൾ വക്കീലിനെ സമീപിച്ച് കേസുകൊടുത്തു. കേസ് നീണ്ടു പോവുകയായിരുന്നു. ഇനി അത് കിട്ടുമെന്ന പ്രതീക്ഷ എല്ലാം നഷ്ടപ്പെട്ടു. എന്നിരുന്നാലും എൻ്റെ മനസ്സിൽ വിശുദ്ധൻ എനിക്ക് ധൈര്യം നൽകിയിരുന്നു. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെതരുന്ന അത്ഭുതശക്തിയുള്ള വിശുദ്ധ അന്തോണീസിനോടും പരിശുദ്ധ അമ്മയോടും മുട്ടിപ്പായി കണ്ണീരോടെ പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ രണ്ടുമാസം മുമ്പ് ഞങ്ങൾക്ക് ആ വസ്തു ലഭിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നതും തിരികെ ലഭിച്ചതും. ഈ വലിയ അനുഗ്രഹം തന്ന വിശുദ്ധ അന്തോണീസും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി. എന്ന് ഒരു വിശ്വാസി