Thanks Giving

കൃതജ്ഞത

യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദി.
എൻ്റെ പേര് സൗമ്യ ഷെറി. എനിക്ക് കുറച്ചു നാളുകളായി വയറ്റിൽ എപ്പോഴും വേദനയും, ഭക്ഷണം കഴിച്ചാൽ ഉടനെ ശൗചാലയത്തിൽ പോകുന്ന സഥിതിയായിരുന്നു. ചെറുകുടലിലും വൻകുടലിലും ചെറിയ കുരുക്കൾ രൂപപ്പെട്ടു കാണുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് ബയോപ്സിക്ക് അയകണമെന്നും,  ചിലപ്പോൾ അത്  Chrons എന്ന അസുഖമാകാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു. ഈ സമയത്ത് ഞാൻ പരി. അമ്മയോടും പുണ്യാളനോടും മുട്ടിപ്പായി പ്രാർത്ഥിക്കുകയും, 9 ചൊവ്വാഴ്ച മുടങ്ങാതെ പരിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുക്കുകയും, മൂന്ന് ചൊവ്വാഴ്ച വി. കുർബാനയിൽ രോഗസൗഖ്യത്തിനായി നിയോഗംസമർപ്പിക്കുകയും ചെയ്തു. റിസൾട്ട് വന്നപ്പോൾ യാതൊരു കുഴപ്പവുമില്ലെന്നും, കുറച്ച് ഗ്യാസ് മരുന്നുകൾ മാത്രം നൽകി എന്നെ വിടുകയു ചെയ്തു. ഇത്രയും വലിയ അനുഗ്രഹം പുണ്യാളൻ  ഈശോയിൽ നിന്നും വാങ്ങി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. യേശുവേ നന്ദി യേശുവേ ആരാധന. എന്ന് 
അങ്ങയുടെ പ്രിയ ദാസി